'കാന്താര' രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു
Nov 25, 2024, 10:52 IST
ബംഗളൂരു: കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 20 പേർ സഞ്ചരിച്ച മിനി ബസാണ് തല കീഴായി മറിഞ്ഞത് . കൊല്ലൂരിനടുത്തുള്ള ജഡ്‍കലിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.