കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ ബിജെപിയുടെ തിരക്കഥയാണെന്ന് അഖിലേഷ് യാദവ്

akhilesh yadav
akhilesh yadav

കര്‍ഷക പ്രതിഷേധങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശം ബിജെപിയുടെ തിരക്കഥയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച അഖിലേഷ് ഇത് ബിജെപിയുടെ തിരക്കഥയാണെന്നും ഇതൊരു മുന്‍നിര സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഒരു നടി ഡയലോഗായി വായിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
ഒരു കര്‍ഷക സംസ്ഥാനത്തെ കര്‍ഷക പ്രസ്ഥാനത്തെ കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ തകര്‍ക്കുമെന്ന് ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മനസിലാക്കുമ്പോള്‍ ബിജെപിയുടെ ചാണക്യന്‍ ഇത് മനസിലാക്കുന്നില്ലേയെന്ന് എക്‌സില്‍ അഖിലേഷ് യാദവ് കുറിച്ചു. 


വിദേശ ശക്തികള്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടിയെന്നും കര്‍ഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങള്‍ നടന്നുവെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.
 

Tags