രാജ്യസഭയിലേക്ക് മത്സരിക്കാന്‍ മാധ്യമപ്രവർത്തക സാഗരിക ഘോഷ്

saga
 ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് പാർട്ടികളെ ഇക്കാര്യം അറിയിച്ചത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും.

 തൃണമൂൽ കോൺഗ്രസ്രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തക സാഗരിക ഘോഷിനെ പാർട്ടി നാമനിർദ്ദേശം ചെയ്തു. ഘോഷിന് പുറമേ, ടിഎംസി നേതാക്കളായ സുസ്മിത ദേവ്, മമത ബാല ഠാക്കൂർ, മുഹമ്മദ് നദിമൽ ഹക്ക് എന്നിവർക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്.

 ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് പാർട്ടികളെ ഇക്കാര്യം അറിയിച്ചത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും.

1964 നവംബർ 8 ന് ഡൽഹിയിലാണ് സാഗരിക ഘോഷ് ജനിച്ചത്. അച്ഛൻ്റെ പേര് ഭാസ്കർ ഘോഷ്, അമ്മയുടെ പേര് ചിത്രലേഖ ഘോഷ്. 1991 മുതൽ ഇന്ത്യൻ വാർത്താ ലോകത്തെ ഏറ്റവും വലിയ പേരുകളിൽ ഒരാളാണ് സാഗരിക ഘോഷ്. ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഔട്ട്‌ലുക്ക്’, ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’, സിഎൻഎൻ-ഐബിഎൻ, ബിബിസി വേൾഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. വാർത്താ ശൃംഖലയായ CNN-IBN-ലെ പ്രൈം ടൈം അവതാരക കൂടിയായിരുന്നു സാഗരിക.

Tags