പവാറിനും ഷിന്‍ഡെയ്ക്കുമൊപ്പം കൈകോര്‍ക്കൂ'; ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഉപദേശിച്ച് നരേന്ദ്ര മോദി

MODI

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാറിനും ഏകനാഥ് ഷിന്‍ഡെയ്ക്കുമൊപ്പം ചേരണമെന്ന് ശരദ് പവാറിനോടും ഉദ്ദവ് താക്കറേയോടും ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുമായി ലയിക്കുന്ന തീരുമാനത്തെക്കാള്‍ മികച്ച തീരുമാനമായിരിക്കും അജിത് പവാറിനും ഏകനാഥ് ഷിന്‍ഡെയ്ക്കുമൊപ്പം ചേരുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 4050 വര്‍ഷമായി സജീവമായ ഒരു മുതിര്‍ന്ന നേതാവ് ബാരാമതിയില്‍ വോട്ടെടുപ്പിന് ശേഷം ആശങ്കയിലാണ്. ജൂണ്‍ നാലിന് ശേഷം ചെറിയ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് ആ മുതിര്‍ന്ന നേതാവ് പറയുന്നതെന്നും ശരദ് പവാറിന്റെ പേര് പറയാതെ മോദി കുറ്റപ്പെടുത്തി.

രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് എന്‍സിപി (എസ്പി) അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അടുത്തിടെ പറഞ്ഞിരുന്നു. അതിനെതിരെയാണ് മോ??ദി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഹിന്ദു വിശ്വാസം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും മോദി ആരോപിച്ചു. ഭ?ഗവാന്‍ ക!ൃഷ്ണന്റെ നിറമുള്ളവരെ കോണ്‍?ഗ്രസുക്കാര്‍ ആഫ്രിക്കക്കാര്‍ എന്നാണ് വിളിക്കുന്നത്. അതിനാല്‍ ദ്രൗപതി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ കോണ്‍?ഗ്രസുകാര്‍ ആഗ്രഹിച്ചിരുന്നില്ല. ഇത് ആദിവാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണവും രാമനവമി ആഘോഷങ്ങളും ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണെന്ന് തെളിയിക്കാനുളള കോണ്‍ഗ്രസിന്റെ അജണ്ട അപകടകരമാണ്. രാമന്റെ നാട്ടില്‍ രാമനായി ഒരു ക്ഷേത്രം വേണമെന്നുളളതും ഞാന്‍ അമ്പലത്തില്‍ പോകുന്നത് ഇന്ത്യ വിരുദ്ധമാണെന്നും കരുതുന്നവരാണ് കോണ്‍ഗ്രസുകാരെന്നും മോദി കുറ്റപ്പെടുത്തി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെപ്പോലെ തന്നെ മഹാരാഷ്ട്രയില്‍ സംസ്‌കരിക്കുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

Tags