ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീര്‍ ആലം അറസ്റ്റില്‍; 35 കോടി പിടിച്ചെടുത്ത് ഇഡി

arrest

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീര്‍ ആലയെ ഇ ഡി അറസ്റ്റ് ചെയ്തു. പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയില്‍ നിന്ന് 35 കോടി പിടിച്ചെടുത്ത കേസിലാണ് ഇഡിയുടെ അറസ്റ്റ്. റാഞ്ചിയില്‍ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആലംഗീര്‍ ആലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച്ച ആലംഗീര്‍ ആലയെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താന്‍ റാഞ്ചിയിലെ സോണല്‍ ഓഫീസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവിന് ഇഡി സമന്‍സ് അയച്ചിരുന്നു. 35.23 കോടി രൂപ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച സഞ്ജീവ് ലാലിനെയും അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനായ ജഹാംഗീര്‍ ആലമിനെയും ഇഡി അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഇഡി നടത്തിയ റെയിഡില്‍ റാഞ്ചിയിലുള്ള ജഹാംഗീര്‍ ആലമിന്റെ വീട്ടില്‍ നിന്നാണ് ഇ ഡി പണം കണ്ടെത്തിയത്. കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും ഇഡി പറഞ്ഞു.

Tags