‘യേശുക്രിസ്തുവിന്റെ പാഠങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്നു’ : ക്രിസ്മസ് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി
ഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്തുവിന്റെ പാഠങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്നു. മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളാക്കി ഉയര്‍ത്തിയത് അഭിമാനത്തിന്റെ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭാരതത്തിന്റെ പുത്രന്‍ കര്‍ദിനാളായതില്‍ രാജ്യത്തിന് അഭിമാനമുണ്ട്. കത്തോലിക്ക ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
”സിബിസിഐ സ്ഥാപിച്ചതിന്റെ 80ാം വാര്‍ഷികത്തിലെ ക്രിസ്മസ് ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാനായതില്‍ സന്തോഷമുണ്ട്. ഇറ്റലിയിലെ ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനുള്ള അവസരം ലഭിച്ചു.
അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 2 തവണ മാര്‍പാപ്പയെ കണ്ടു. ആത്മീയതയിലും പ്രാര്‍ഥനയിലുമൂന്നിയ ഇത്തരം കൂടിക്കാഴ്ചകള്‍ ജനസേവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്‍പത്തെ കൂടുതല്‍ കരുത്തുറ്റതാകുന്നു.” പ്രധാനമന്ത്രി പറഞ്ഞു.