ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; നാല് പേർ മരിച്ചു
jammu

അപകടത്തില്‍  നാല് പേർ മരണപ്പെട്ടതായി ജമ്മു സോണൽ എ.ഡി.ജി.പി മുകേഷ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലം പരിശോധിച്ചു.

ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേർ മരിച്ചു. ഇരുപതിൽ അധികം പേർക്ക് പരിക്കേറ്റു.കത്രക്ക് സമീപമാണ് അപകടം.  വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽനിന്ന് മടങ്ങിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തില്‍  നാല് പേർ മരണപ്പെട്ടതായി ജമ്മു സോണൽ എ.ഡി.ജി.പി മുകേഷ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലം പരിശോധിച്ചു.

Share this story