ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

election
election

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. 39 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്.

സെപ്റ്റംബർ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്.

തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി.

നാഷനൽ കോൺ​ഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഉമർ അബ്ദുല്ല ബുധ്ഗാമിലും ഗന്ദർബാലിലും രവീന്ദർ റെയ്ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.

ബു​ധ്ഗാ​മി​ലും ഗ​ന്ദ​ർ​ബാ​ലി​ലും മ​ത്സ​രി​ക്കു​ന്ന ഉ​മ​ർ അ​ബ്ദു​ല്ല ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. മൂ​ന്നു ത​ല​മു​റ​ക​ളാ​യി അ​ബ്ദു​ല്ല കു​ടും​ബ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ ഗ​ന്ദ​ർ​ബാ​ലി​ൽ ഉ​മ​ർ അ​ബ്ദു​ല്ല​യു​ടെ നി​ല ഭ​ദ്ര​മ​ല്ല. ബു​ധ്ഗാ​മി​ൽ പി.​ഡി.​പി​യി​ലെ ആ​ഗ സ​യ്യി​ദ് മു​ൻ​ത​സി​റാ​ണ് പ്ര​ധാ​ന എ​തി​രാ​ളി.

ജ​യി​ലി​ലു​ള്ള വി​ഘ​ട​ന​വാ​ദി നേ​താ​വ് സ​ർ​ജ​ൻ അ​ഹ്മ​ദ് വാ​ഗ​യും ഗ​ന്ദ​ർ​ബാ​ലി​ൽ ഉ​മ​ർ അ​ബ്ദു​ല്ല​ക്കെ​തി​രെ രം​ഗ​ത്തു​ണ്ട്. സ​ർ​ജ​ൻ അ​ഹ്മ​ദ് ഭീ​ർ​വ​ഹ് മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഈ​യി​ടെ ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ​ർ അ​ബ്ദു​ല്ല ബാ​രാ​മു​ല്ല മ​ണ്ഡ​ല​ത്തി​ൽ ​നി​ന്ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ബി.​ജെ.​പി നേ​താ​വ് ര​വീ​ന്ദ​ർ റെയ്നിന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യും നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കൂടിയാണി​ത്.

Tags