ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; ഗുരുതരമായി പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ മരിക്കും മുമ്പ് പാക് ഭീകരനെ വെടിവച്ചു കൊന്നു
ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് മരിക്കും മുമ്പ് ഒരു പാക് ഭീകരനെ വെടിവച്ചു കൊന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ കത്വ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പരമമായ ത്യാഗം ചെയ്തുവെന്നും മാത്രമല്ല ഒരു തീവ്രവാദിയെ വീരോചിതമായി വീഴ്ത്തിയെന്ന് ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആനന്ദ് ജെയിന്‍ എക്‌സില്‍ കുറിച്ചു. മൂന്ന് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഉടന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദിന് മാരകമായി പരിക്കേറ്റെങ്കിലും ഒരു ഭീകരനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.