ജമ്മു കശ്മീരിലെ ആക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാനിലെ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്'

terror
terror

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF). ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയാണിത്. ടി.ആര്‍.എഫ് നേതാവ് ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടി.ആര്‍.എഫ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടത്തുന്ന പദ്ധതിക്കെതിരേ പലകുറി നേരിട്ടും അല്ലാതേയും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇത് അനുസരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ടി.ആര്‍.എഫ് പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു ഡോക്ടറുള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്. സ്വകാര്യകമ്പനി ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ സൈറ്റിലായിരുന്നു ആക്രമണമുണ്ടായത്. സൈന്യത്തിന് വേണ്ടി തുരങ്കം നിര്‍മിക്കുന്ന സൈറ്റായിരുന്നു ഇത്. ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു.

Tags