'ജ​ഗ​ദാം​ബി​ക പാ​ലി​നെ പൊ​ട്ടി​യ കു​പ്പി​കൊ​ണ്ട് എ​റി​യാ​ൻ ഉദ്ദേശിച്ചിരുന്നില്ല' : കല്യാൺ ബാനർജി

Trinamool Congress MP Kalyan Banerjee suspended
Trinamool Congress MP Kalyan Banerjee suspended

ന്യൂ​ഡ​ൽ​ഹി : ബി.​ജെ.​പി എം.​പി അ​ഭി​ജി​ത് ​ഗം​ഗോ​പാ​ധ്യാ​യ പ്ര​കോ​പി​പ്പി​ച്ച​താ​ണ് വ​ഖ​ഫ ജെ.​പി.​സി യോ​ഗ​ത്തി​ൽ വെ​ള്ള​ക്കു​പ്പി പൊ​ട്ടി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ ജ​ഗ​ദാം​ബി​ക പാ​ലി​നെ പൊ​ട്ടി​യ കു​പ്പി​കൊ​ണ്ട് എ​റി​യാ​ൻ താ​നു​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ല്യാ​ൺ ബാ​ന​ർ​ജി​.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ക​ല്യാ​ൺ ബാ​ന​ർ​ജി​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​മി​തി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. പാ​ർ​ല​മെ​ന്റി​നെ​യും പാ​ർ​ല​മെ​ന്റ് സ​മി​തി​​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ​കൂ​ടി​യാ​യ ക​ല്യാ​ൺ ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി.

ത​ന്റെ സം​സാ​രം ത​ട​സ്സ​പ്പെ​ടു​ത്താ​ൻ നോ​ക്കി​യ ബി.​ജെ.​പി എം.​പി​യു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വെ​ള്ള​ക്കു​പ്പി അ​ടി​ച്ച് പൊ​ട്ടി​ച്ച് ക​ല്യാ​ൺ ബാ​ന​ർ​ജി ചെ​യ​ർ​പേ​ഴ്സ​ണെ എ​റി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി എം.​പി​മാ​രു​ടെ ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തെ സ​ഭ​യി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ബി.​ജെ.​പി എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഗം​ഗോ​പാ​ധ്യാ​യ ശ​ബ്ദ​മു​യ​ർ​ത്തി​യ​പ്പോ​ൾ ചോ​ദ്യം ചെ​യ്തു​വെ​ന്നും തു​ട​ർ​ന്നും അ​ദ്ദേ​ഹം നി​ന്ദ്യ​മാ​യ വാ​ക്കു​ക​ൾ ത​നി​ക്കു​നേ​രെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ബാ​ന​ർ​ജി വി​ശ​ദീ​ക​രി​ച്ചു. മോ​ശ​മാ​യ ഭാ​ഷ അ​ദ്ദേ​ഹം തു​ട​ർ​ന്ന​പ്പോ​ഴാ​ണ് താ​ൻ പ്ര​കോ​പി​ത​നാ​യ​തെ​ന്നും ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി.

Tags