ഉത്തരേന്ത്യയില്‍ ചൂടു കൂടുന്നു ; ഡല്‍ഹിയില്‍ ആശ്വാസമായി മഴയെത്തും

google news
hot

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉഷ്ണ തരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണ തരംഗം തുടരുന്നതിനാല്‍ ആശുപത്രികളിലും പൊതു സ്ഥലങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 
ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
 

Tags