വിവാഹപാര്‍ട്ടിക്കിടെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഐഫോണുകള്‍ മോഷണം പോയി
Jan 31, 2025, 07:14 IST


ഫോണിന്റെ മോഡലുകളും ചീഫ് ജസ്റ്റിന്റെ ഫോണ്‍ നമ്പറുകളുമടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാളിന്റെ രണ്ട് ഐഫോണുകള്‍ മോഷണം പോയി. ഈ മാസം 26ന് ഡെറാഡൂണിലെ വിവാഹസത്ക്കാരത്തില്‍ പങ്കെടുക്കവേയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്. ചീഫ് ജസ്റ്റിന്റെ പരാതിയില്‍ ഡെറാഡൂണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മല്‍സിയിലെ ന്യൂ മസുരി റോഡിലെ ഫൂതില്‍ ഗാര്‍ഡനില്‍ വൈകുന്നേരം 4.45നും 5.15നുമാണ് സംഭവമുണ്ടായതെന്ന് ഗുജറാത്ത് ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ മൂല്‍ചന്ദ് തിയാഗി പറഞ്ഞു. പ്രാദേശിക പൊലീസിന്റെ ആദ്യത്തെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോണിന്റെ മോഡലുകളും ചീഫ് ജസ്റ്റിന്റെ ഫോണ്‍ നമ്പറുകളുമടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.