ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ജോഡോ യാത്രയില്‍ ഭാഗമാകുക വനിതാ പദയാത്രികര്‍

indiragandhiദില്ലി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലില്‍ പ്രാര്‍ത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക. വനിത എം പിമാര്‍, എം എല്‍ എമാര്‍.മഹിള കോണ്‍ഗ്രസ്, പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.

Share this story