അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ല ; ഇൻഡിഗോ വിമാനത്തിൽ നിന്ന് റിപ്പോർട്ട് തേടി ഡിജിസിഎ
നീരജ് ചോപ്രയ്ക്ക് ഒരു വർഷത്തെ സൗജന്യ വിമാന യാത്ര; പ്രഖ്യാപനവുമായി ഇൻഡിഗോ

അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇൻഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തിൽ ഡിജിസിഎ ഇൻഡിഗോയിൽ നിന്ന് റിപ്പോർട്ട് തേടി.

എന്നാൽ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് വിശദീകരണം നൽകി. കുട്ടി ശാന്തമാകാൻ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പി വിശദീകരിക്കുന്നു.

അംഗ പരിമിതിയുള്ള കുട്ടിയെ സ്വകാര്യ വിമാനത്തിൽ യാത്ര അനുവദിച്ചില്ലെന്ന ആരോപണത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇൻഡിഗോ എയർലൈൻസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

Share this story