ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

Indigo

ദില്ലി : ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്. വിമാനം എമർജൻസി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരന്റെ ജീവൻരക്ഷിക്കാനായില്ലെന്ന് എയർപോർട്ട് മെഡിക്കൽ ടീം അറിയിച്ചു.

വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കിയ ശേഷം ദില്ലിയിലേക്ക് തിരിച്ചു. സംഭവത്തിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വിമാനത്തിലെ മറ്റ് യാത്രക്കാരെ മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 10.17നാണ് വിമാനം പുറപ്പെട്ടത്. 

Share this story