ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
Nov 24, 2024, 21:00 IST
ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് ഇന്‍ഡിഗോ ആരംഭിച്ചു. പൂനെയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സര്‍വീസും പൂനെയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആരംഭിച്ചത്.
ദുബൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയില്‍ നിന്ന് സര്‍വീസ് വരുന്നത് പൂനെ നഗരത്തിന്‍റെ ഐടി, ഓട്ടോമൊബൈല്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞു. നേരിട്ടുള്ള ഈ സര്‍വീസുകള്‍ വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വികാസത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.