ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം

train

യാത്രക്കാര്‍ റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം. 2019 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് ഇത്. റെയില്‍വേയുടെ വരുമാനത്തിന്റെ പത്ത് ശതമാനത്തിന് താഴെ മാത്രമാണ് ഈ ലാഭം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റായ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ല നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ ഈ വിശദീകരണം. 2019-20 ല്‍ 1724.44 കോടിയും 202021 ല്‍ 710.54 കോടിയും 2021-22 1569 കോടിയും 2022-23 വര്‍ഷത്തില്‍ 2109 .74 കോടി രൂപയുമാണ് ലഭിച്ചത്. 2023-24 കാലയളവില്‍ 1129 കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത് എന്ന് മറ്റൊരു വിവാരാവകാശ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ യാത്രാനിരക്കിലും 85 ശതമാനം വര്‍ധനവുണ്ടായെന്നും വിവരാവകാശ റിപ്പോര്‍ട്ടിലുണ്ട്.

Tags