പാക്കിസ്ഥാന്‍കാര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ നാവികസേന

ship

അറബി കടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത കടല്‍ കൊള്ളക്കാരെ ഇന്ത്യന്‍ നാവിക സേന കീഴടക്കി. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് സോമാലിയന്‍ കടല്‍ കൊള്ളക്കാരെ കീഴടക്കിയത്. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാന്‍ മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തൃശൂല്‍ എന്നീ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.

ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പറാണ് കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്തത്. വിവരം ലഭിച്ചയുടന്‍ മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് പോവുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ഇറാനിയന്‍ ബോട്ടിനെ കൊള്ളക്കാര്‍ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്. പിന്നാലെ രണ്ട് നാവികസേന പടകപ്പലുകളാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരും പാകിസ്ഥാന്‍ സ്വദേശികളായിരുന്നു. ഇവരെ എല്ലാവരെയും രക്ഷിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും ഇന്ത്യന്‍ നാവികസേനയുടെ അഭിമാനം ഉയര്‍ന്നു.

Tags