തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറ്റം തുടരുന്നു; എൻഡിഎയ്ക്ക് 'പൂജ്യം'..

google news
stalin

ചെന്നൈ: തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറ്റം തുടരുന്നു. 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 37 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്. ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് എവിടെയും ലീഡ് ചെയ്യാനായിട്ടില്ല.  

ജൂൺ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ഇൻഡ്യ മുന്നണിയ്ക്ക് വിജയം പ്രവചിച്ചിരുന്നു. ഈ പ്രവചനം ശെരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Tags