കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
india canadaകാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവിടേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. കാനഡയിലുള്ള ഇന്ത്യക്കാര്‍ അവിടെയുളള ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

Share this story