രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സമ്പന്നരെ : കേന്ദ്രധനമന്ത്രാലയം
Sat, 14 May 2022

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സമ്പന്നരെയെന്ന് കേന്ദ്രധനമന്ത്രാലയം. മന്ത്രാലയം പുറത്തിറക്കുന്ന പ്രതിമാസ റിവ്യൂ റിപ്പോർട്ടിലാണ് പരാമര്‍ശം. പണപ്പെരുപ്പം ദരിദ്രവിഭാഗങ്ങളെ ദോഷകരമായി ബാധിച്ചെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ വിചിത്രമായ കണ്ടെത്തൽ. മാർച്ചിലെ റിവ്യൂ റിപ്പോർട്ട് മെയ് 12നാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
'ഉപഭോഗ രീതി കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ പണപ്പെരുപ്പം വരുമാനം കൂടിയവരേക്കാൾ വരുമാനം കുറഞ്ഞവരിൽ ചെറിയ ആഘാതമാണ് ഉണ്ടാക്കിയത്' -എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.