രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 975 പേർക്ക് കോവിഡ് റിപ്പോർട് ചെയ്‌തു
covid 19

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 975 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിവാര കേസ് പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 796 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 4,25,07,834 ആയി. നിലവിൽ 98.76 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

നാല് പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതുവരെ 5,21,747 കോവിഡ് മരണം രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 11,366 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.03 ശതമാനമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,89,724 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌. ഇതുവരെ 1,86,38,31,723 ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Share this story