ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ഇന്ന്

google news
india

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ഇന്ന്. ഡല്‍ഹി രാം ലീല മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ മഹാറാലിയില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കള്‍ പങ്കെടുക്കും. 

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനാകും ഡല്‍ഹി രാം ലീല മൈതാനം ഇന്ന് സാക്ഷ്യം വഹിക്കുക.

Tags