മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യവും എൻ.ഡി.എയും കനത്ത പോരാട്ടം

google news
highg

മുംബൈ : മഹാരാഷ്ട്രയിൽ മണ്ണിൽ എൻ.ഡി.എയും ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ആകെയുള്ള 48 സീറ്റുകളിൽ 25 സീറ്റുകളിൽ എൻ.ഡി.എ സഖ്യം മുന്നിലാണ്. 21 സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നേറുന്നു.

രണ്ടു സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. രാജ്യത്തിന്റെ മൊത്തം ട്രെൻഡിലേക്കു സൂചന നൽകുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവരുന്നത്. കോൺഗ്രസിന്റെ തിരിച്ചുവരവിനു പുറമെ ശിവസേനയെയും എൻ.സി.പിയെയും പിളർത്തിയ തന്ത്രം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നു. സമാനമായ തരത്തിലാണ് ഫലം പുറത്തുവരു്നത്.

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 23 സീറ്റുകളിൽ ജയിച്ചിരുന്നു. പിളരാത്ത ശിവസേന 18 സീറ്റിലും എൻ.സി.പി നാലു സീറ്റിലും ജയിച്ചു.

ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. യു.പിയെ പോലെ തന്നെ ഇന്ദ്രപ്രസ്ഥത്തിലെ അധികാര സിംഹാസനത്തിൽ ആരുവരുമെന്ന് തീരുമാനിക്കുന്നതിൽ സംസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സീറ്റുകളും നിർണായകമാണ്.

Tags