ബിജെപി അക്കൗണ്ടുകളുടെ കാര്യത്തില്‍ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുന്നു : ജയറാം രമേശ്

google news
jairam

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തില്‍ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും സംഭാവന വിവരങ്ങള്‍ പാര്‍ട്ടികള്‍ നല്‍കണമെന്നും ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്സ്.

സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ബിജെപി മറച്ചു വച്ചു. മേല്‍വിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്. ഈ സംഭാവനകള്‍ക്ക് ആദായ നികുതി ഇളവുകള്‍ക്ക് അര്‍ഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണെന്നും ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് പിഴ നിശ്ചയിച്ച രീതി പ്രകാരമാണെങ്കില്‍ ബിജെപിയില്‍ നിന്ന് 4617 കോടി ഈടാക്കണം. ബിജെപിയില്‍ നിന്ന് പിഴ ഈടാക്കാന്‍ പൊതു താത്പര്യ ഹര്‍ജി നല്‍കും. ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തിന്റെ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും വിദേശ രാജ്യങ്ങളുടെ അഭിപ്രായ പ്രകടനത്തോട് ജയറാം രമേശ് പ്രതികരിച്ചു.

Tags