മണിപ്പൂരില്‍ മുൻ എം.എൽ.എ അടക്കം നാലു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

google news
manipoor bjp

ഇംഫാല്‍: മണിപ്പൂരില്‍ മുൻ എം.എൽ.എ അടക്കം നാലു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുന്‍ യായ്‌സ്‌കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ്, സഗോല്‍സെം അചൗബ സിങ്, അഡ്വ. ഒയ്‌നാം ഹേമന്ദ സിങ്, തൗഡം ദേബദത്ത സിങ് എന്നിവരാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാലിലുള്ള കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. അംഗോംചാ ബിമോല്‍ അകോയ്ജാം ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അംഗോംചാ.

സമത്വത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് മണിപ്പൂരിന്റേത്. പണവും അക്രമവും കൊണ്ട് നാടിന്റെ സമാധാനപരമായ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുറംശക്തികളെ തള്ളിക്കളയണം. നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഓരോ മണിപ്പൂരുകാരനും ഒരുമിക്കേണ്ടത് അനിവാര്യമാണെന്നും അകോയ്ജാം പറഞ്ഞു.