മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിജയം വെറും 208 വോട്ടില്‍ !
സകോലി മണ്ഡലത്തില്‍ നിന്ന് 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ അവിനാഷ് ആനന്ദ് റാവുവിനെ നാന പട്ടോലെ പരാജയപ്പെടുത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയുടെ വിജയം നേരിയ ഭൂരിപക്ഷത്തിന്. സകോലി മണ്ഡലത്തില്‍ നിന്ന് 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ അവിനാഷ് ആനന്ദ് റാവുവിനെ നാന പട്ടോലെ പരാജയപ്പെടുത്തിയത്.
രാത്രി ഏറെ വൈകിയായിരുന്നു ഫലപ്രഖ്യാപനം.
27 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 658 വോട്ടിന് മുന്നിലായിരുന്നു അവിനാഷ്. എന്നാല്‍ അവസാനത്തെ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ പട്ടോലെ വിജയിക്കുകയായിരുന്നു. ഫലപ്രഖ്യാപന ശേഷം ബിജെപി സ്ഥാനാര്‍ത്ഥിയും മറ്റു നേതാക്കളും വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ ഇത് നിരസിക്കുകയായിരുന്നു. കഴിഞ്ഞതവണ 6,240 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സകോലിയില്‍ നാനാ പട്ടോലെയുടെ വിജയം