വനിതാ ഡോക്ടറുടെ കൊലപാതകം : ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ ഐ.എം.എ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി : യുവ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിന് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സസ്പെൻഡ് ചയ്തു.
ഐ.എം.എ കൊൽക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റുകൂടിയായ ഘോഷിന്റെ അംഗത്വം സസ്പെൻഡ് ചെയ്യാൻ സംഘടനയുടെ അച്ചടക്ക സമിതിയാണ് തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ആർ.വി. അശോകനാണ് സമിതിയെ നിയോഗിച്ചത്.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞദിവസം ഐ.എം.എ ദേശീയ പ്രസിഡന്റ് സന്ദർശിച്ചിരുന്നു. ഡോ. സന്ദീപ് ഘോഷ് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്ന് ഡോക്ടറുടെ മാതാപിതാക്കൾ ഇദ്ദേഹത്തോട് പരാതിപ്പെട്ടിരുന്നു.