ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ ശുദ്ധി കലശം നടത്തും'; കോണ്‍ഗ്രസ് നേതാവ്

google news
nana

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ. 

ശരിയായ രീതിയിലല്ല ക്ഷേത്രം നിര്‍മിച്ചതെന്നും ക്ഷേത്രം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ പറഞ്ഞു. 'അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തില്‍ ഗുരുതരമായ പിഴവുകള്‍ വന്നതായി നാല് ശങ്കരാചാര്യന്മാരും ചൂണ്ടി കാണിച്ചിരുന്നുവെന്നും അവരെ കൊണ്ട് വന്ന് പ്രതിവിധികള്‍ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്നും' അദ്ദേഹം പറഞ്ഞു.

രാമ ക്ഷേത്രം മുഴുവനായും പൂര്‍ത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ഇത് രാമനെ അപമാനിക്കലാണെന്നും പറഞ്ഞു ശങ്കരാചാര്യന്മാര്‍ രംഗത്തെത്തിയിരുന്നു. പൂര്‍ത്തിയാക്കാത്ത രാമ ക്ഷേത്രത്തിന്റെ നിര്‍മാണം ഇന്‍ഡ്യ മുന്നണിക്ക് കീഴിലുള്ള സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും അയോധ്യയില്‍ റാം ദര്‍ബാര്‍ നിര്‍മിക്കുമെന്നും നാനാ പട്ടോലെ പറഞ്ഞു. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല

Tags