ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം

google news
video
ജനുവരി 5 ന് സിബിഐ കോടതി ജാമ്യാപേക്ഷ തള്ളിയതിന്

മുംബൈ:  ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം ലഭിച്ചു.  ബോംബെ ഹൈക്കോടതിയാണ് സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ജാമ്യം അനുവദിച്ചത്. 

ഡിസംബറിലാണ് വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 മുതൽ 2011വരെയുള്ള കാലയളവിൽ ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരക്കേ വീഡിയോ കോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ബാങ്കിന്റെ നയത്തിന് വിരുദ്ധമായി അനുവദിച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ.

ജനുവരി 5 ന് സിബിഐ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വേണുഗോപാല്‍ ദൂത് ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 26ന് നടത്തിയ അറസ്റ്റ് അനധികൃതമാണെന്ന് വിശദമാക്കിയാണ് വേണുഗോപാല്‍ ദൂത് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യം കേസിലെ സഹപ്രതികളായ ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ചതും വേണുഗോപാല്‍ ദൂതിന് തുണയായി. 

Tags