ഐ.ബി.പി.എസിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ; അപേക്ഷ ക്ഷണിച്ചു

job
job

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 896 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. നവംബറിലാണ് പ്രിലിമനറി എക്‌സാം. 2024 നവംബര്‍ / ഡിസംബറോടെ ഫലം പ്രസിദ്ധീകരിക്കും.

ഡിസംബര്‍ 2024-ലാണ് മെയിന്‍സ് പരീക്ഷ. 2025 ജനുവരി/ ഫെബ്രുവരി മാസങ്ങളിലായി ഫലം പ്രസിദ്ധീകരിക്കും. ശേഷം ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലായി അഭിമുഖം. പ്രായം- ഓഗസ്റ്റ് 1 2024 പ്രകാരം 20 വയസ്സില്‍ താഴെയോ 30 വയസ്സിന് മുകളിലുള്ളവരോ ആയിരിക്കരുത്. വിശദവിവരങ്ങൾ വെബ്സെെറ്റിൽ- https://ibps.in/


ഐബിപിഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.സിആര്‍പി എസ്ഒ എന്ന ഹോംപേജിലെ ലിങ്ക് ക്ലിക്ക് ചെയ്യുക. ഐബിപിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.ഫോം ഫില്‍ ചെയ്ത ശേഷം ഫീ അടയ്ക്കുക.പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

Tags