ഇനിയൊരിക്കലും എന്‍ഡിഎ വിടില്ല'; മോദിക്ക് ഉറപ്പ് നല്‍കി നിതിഷ് കുമാര്‍

google news
nithish

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് എന്‍ഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 

ഇനി എന്‍ഡിഎ മുന്നണി വിടില്ലെന്ന് പ്രധാനമന്ത്രിയെ കണ്ട് നിതിഷ് കുമാര്‍ ഉറപ്പ് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായും നിതിഷ് കുമാര്‍ ചര്‍ച്ച നടത്തി. ബിഹാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഭരണപരമായകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഫെബ്രുവരി 12 ന് നിതിഷ് കുമാര്‍ സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് കൂടിക്കാഴ്ച.

Tags