'രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല പറഞ്ഞത്; പൂജ നടന്നത് സ്വകാര്യ സ്ഥലത്ത്'; ഡികെ ശിവകുമാര്‍

DK Shivakumar

കേരളത്തില്‍ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡികെ ശിവകുമാര്‍. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല പറഞ്ഞതെന്നും ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെ സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.


ശത്രുസംഹാരപൂജ നടന്നത് രാജരാജേശ്വരക്ഷേത്രത്തില്‍ അല്ല എന്ന് അറിയാമെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഡികെ ശിവകുമാര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു. പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാന്‍ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ മന്ത്രവാദവും മൃഗബലിയും നടന്നുവെന്നയാരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം. എന്നാല്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി പൂജകളില്ല. 
 

Tags