ഭാ​ര്യ​യു​ടെ ത​ല അ​റു​ത്തു​മാ​റ്റി മൃ​ത​ശ​രീ​രം വെ​ട്ടി​നു​റു​ക്കിയ ഭർത്താവ് അറസ്റ്റിൽ

google news
kottayam-crime

ബം​ഗ​ളൂ​രു: ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ ത​ല അ​റു​ത്തു​മാ​റ്റി​യ ശേ​ഷം മൃ​ത​ശ​രീ​രം വെ​ട്ടി​നു​റു​ക്കി. തു​മ​കു​രു ജി​ല്ല​യി​ലെ ഹോ​സ്‌​പേ​ട്ട് ഗ്രാ​മ​ത്തി​ൽ സി.​വി. പു​ഷ്പ​യാ​ണ് (32) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വ് സി. ​ശി​വ​റാ​മി​നെ (37) പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പു​ഷ്പ​യു​ടെ ത​ല അ​റു​ത്തു​മാ​റ്റി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​യാ​ള്‍ അ​ടു​ക്ക​ള​യി​ല്‍നി​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കു​ക​യാ​യി​രു​ന്നു. മ​ര​മി​ൽ തൊ​ഴി​ലാ​ളി​യാ​ണ് ശി​വ​റാം. വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​മാ​ര്‍ക്ക് എ​ട്ടു വ​യ​സ്സു​ള്ള കു​ട്ടി​യു​ണ്ട്.

Tags