ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്‍കിയ ഭര്‍ത്താവിന് മനം മാറ്റം ; ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു

death
death

ഭാര്യയുമായും കാമുകനുമായി പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവനില്‍ കൊതിയുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ വിവാഹത്തിന് മുന്‍കൈയെടുത്തത്.

ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നല്‍കിയ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. നേരത്തെ വലിയ വാര്‍ത്തയായ സംഭവമായിരുന്നു വിവാഹം. ഭാര്യ രാധികയെയാണ് ഭര്‍ത്താവ് ബബ്‌ലു കാമുകനായ വികാസിന് വിവാഹം കഴിപ്പിച്ച് നല്‍കിയത്. ഭാര്യ രാധികക്ക് വികാസുമായി ബന്ധമുണ്ടെന്ന് ബബ്ലു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ വിവാഹം കഴിപ്പിച്ച് നല്‍കിയത്. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഭാര്യയെ തിരികെ കൊണ്ടുവന്നു.

ഭാര്യയുമായും കാമുകനുമായി പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവനില്‍ കൊതിയുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ വിവാഹത്തിന് മുന്‍കൈയെടുത്തത്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തുന്ന സമീപകാല സംഭവങ്ങള്‍ കാരണം താന്‍ ഭയപ്പെട്ടുവെന്നാണ് ബബ്ലു പറഞ്ഞത്.  മാര്‍ച്ച് 25ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍വെച്ച് നാട്ടുകാരെ സാക്ഷിയാക്കി വികാസ് രാധികയെ മിന്നുകെട്ടി. 

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബബ്ലു വികാസിന്റെ വീട്ടിലെത്തി രാധികയെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാന്‍ അനുവദിച്ചു.

''അവളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ ഭാ?ഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയത്. അവളെ എന്നോടൊപ്പം തിരികെ കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. അവളോടൊപ്പം സമാധാനപരമായി ജീവിക്കും'' - ബബ്ലു പറഞ്ഞു.

Tags