ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും ; 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
Oct 24, 2024, 08:19 IST
മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം 15 മണിക്കൂര്‍ അടച്ചിടും.
ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗര്‍ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക.
രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം 15 മണിക്കൂര്‍ അടച്ചിടും. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാകും ചുഴലിക്കാറ്റ് തീരം തൊടുക എന്നാണ് പ്രവചനം. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.