വാരാണസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം
Nov 30, 2024, 16:00 IST
വാരാണസി : ഉത്തര്‍പ്രദേശിലെ വാരാണസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ 200-ഓളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും, പൊലീസുമാണ് തീയണച്ചത്. പന്ത്രണ്ടോളം ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനെത്തിയത്. റെയില്‍വേ പൊലീസ്, ആര്‍പിഎഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. രണ്ട് മണിക്കൂറെടുത്താണ് തീയണച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്. അപകടത്തിൽ ആർക്കും പരുക്കുകളില്ല. അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.