അവര്‍ ടെമ്പോയില്‍ പണമെത്തിച്ചെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം? വ്യക്തിപരമായി താങ്കള്‍ക്ക് അനുഭവമുണ്ടോ? നരേന്ദ്രമോദിയുടെ ആരോപണത്തില്‍ മറുപടിയുമായി രാഹുല്‍ഗാന്ധി

google news
modi

അംബാനിയും അദാനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന നരേന്ദ്രമോദിയുടെ ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി അദാനിയെയും അംബാനിയെയും കുറിച്ച് അടച്ചിട്ട മുറിയിലിരുന്നാണല്ലോ സാധാരണ സംസാരിക്കാറുള്ളത്. ഇതാദ്യമായിട്ടാണല്ലോ അവരെക്കുറിച്ച് പരസ്യമായി പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.


'താങ്കള്‍ അദാനിയെയും അംബാനിയെയും കുറിച്ച് അടച്ചിട്ട മുറിയിലിരുന്നാണല്ലോ സാധാരണ സംസാരിക്കാറുള്ളത്. ഇതാദ്യമായിട്ടാണല്ലോ അവരെക്കുറിച്ച് പരസ്യമായി പറയുന്നത്. അവര്‍ ടെമ്പോയില്‍ പണമെത്തിച്ചെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം? വ്യക്തിപരമായി താങ്കള്‍ക്ക് അനുഭവമുണ്ടോ? സിബിഐയെയോ ഇഡിയെയോ അവരുടെയടുത്തേക്ക് അയയ്ക്കാത്തത് എന്താണ്? താങ്കള്‍ പേടിക്കരുത്. പ്രധാനമന്ത്രി മോദി അവര്‍ക്ക് കൊടുത്ത പണം, അത്രയും തന്നെ ഇന്ത്യയിലെ പാവങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കും. 'മഹാലക്ഷ്മി യോജന'യും 'പെഹ്‌ലി നൗകരി യോജന'യും വഴി ഞങ്ങള്‍ നിരവധി ലക്ഷാധിപതികളെ ഉണ്ടാക്കും.' എക്‌സിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Tags