മുംബൈ എൽ.എൽ.ടി സ്പെഷൽ ഫെയർ ഹോളി സ്പെഷൽ ട്രെയിനിൽ തീപിടിത്തം

google news
ac

പട്ന : മുംബൈ എൽ.എൽ.ടി സ്പെഷൽ ഫെയർ ഹോളി ട്രെയിനിന്റെ എ.സി കോച്ചിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി ബീഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്.

ദനാപൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.

വെള്ളിയാഴ്ച നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ ഗോദൻ എക്സ്പ്രസിന്റെ രണ്ട് ബോഗികളിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. ഹോളിയെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് 540ഓളം അധിക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു.

മുംബൈ, പട്ന, പ്രയാഗ് രാജ്, പുണെ, അംബാല, കത്ര, വാരാണസി എന്നിവിടങ്ങളിലേക്കാണ് അധിക ട്രെയിനുകൾ

Tags