രാജ്യത്ത് വീണ്ടും എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു

polio virus
polio virus

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. 

അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു.

നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികൾ ഇല്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Tags