'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് മത രാഷ്ട്രീയം മാത്രം ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

priyanka gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന് മുന്‍പില്‍ പറഞ്ഞിട്ടുള്ളതൊന്നും അദ്ദേഹത്തിന് തിരിച്ചെടുക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോകത്തിന് മുന്‍പില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് പറയാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. മതപരമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് വേദിയാക്കി കാണുന്ന ബിജെപി 'മത രാഷ്ട്രീയം' പ്രയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
റായ്ബറേലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ മുസ്‌ലിംകളെ പരാമര്‍ശിക്കുകയും സാമ്പത്തിക സര്‍വ്വെ നടത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സമ്പത്ത് പുനര്‍വിതരണം ചെയ്യാനുള്ള നീക്കമായി വ്യാഖ്യാനിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പറഞ്ഞത് മതത്തെക്കുറിച്ചല്ലെന്നും പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു.

Tags