തെരഞ്ഞടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയുമെന്ന് ഹിമന്ത ബിശ്വ ശർമ

google news
biswa
നരേന്ദ്ര മോദിയുടെനേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ എല്ലാ വാഗ്ദാനങ്ങളും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടിയാൽ വാരാണസിയിലുംമധുരയിലും ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലെ വാഗ്ദാനം ബി.ജെ.പി നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഡല്‍ഹിയിലെ ലക്ഷ്മി നഗറിൽ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മൽഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിതതുപോലെ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങൾ പണിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി 300 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു.

ആ വാഗ്ദാനം ബി.ജെ.പി സർക്കാർ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെനേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Tags