പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ഹിമാചല്‍ പ്രദേശ്

marriage
marriage

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തി ഹിമാചല്‍ പ്രദേശ്. വിവാഹപ്രായം 18 നിന്നും 21 ആയി ഉയര്‍ത്താനുള്ള ബില്‍ ഹിമാചല്‍ പ്രദേശ് നിയമസഭ അംഗീകരിച്ചു. ആരോഗ്യ സാമൂഹിക നീതി, വനിതാ ശാക്തീകരണ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.


ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുമെന്ന് ആരോഗ്യ മന്ത്രി ധനി റാം ഷാന്‍ഡില്‍ പറഞ്ഞു. 'പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാണ്, ഈ തീരുമാനം പെണ്‍കുട്ടികളുടെ ആരോഗ്യത്തിനെയും അവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കു'മെന്ന് ആരോഗ്യമന്ത്രി ധനി റാം ഷാന്‍ഡില്‍ വ്യക്തമാക്കി.

Tags