കാമുകനുമൊരുമിച്ചുള്ള ദൃശ്യങ്ങള്‍ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു ; യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
താനും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിലെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലുമൊക്കെ വീഡിയോ പ്രചരിച്ചിപ്പിച്ചെന്നാണ് ആരോപണം.
താനെയിലാണ് 35 വയസുകാരിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ കാമുകനുമൊത്തുള്ള സ്‌നേഹ പ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പ് ഭര്‍ത്താവ് സൈബര്‍ ലോകത്ത് പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വിവിധ വപ്പുകള്‍ ചേര്‍ത്ത് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനനഷ്ടത്തിനും ഒളിഞ്ഞുനോട്ടത്തിനുമൊക്കെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വീട്ടില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചാണ് യുവതിയും കാമുകനുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.