ഹേമന്ത് സോറന്‍ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

hemant
hemant

ആര്‍ജെഡിക്കും, സിപിഐഎംഎലിനും ഓരോ മന്ത്രിസ്ഥാനങ്ങളും നല്‍കിയേക്കും.

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചിയില്‍ രാജ്ഭവനിലെത്തി ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കത്ത് നല്‍കി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ആര്‍ജെഡിക്കും, സിപിഐഎംഎലിനും ഓരോ മന്ത്രിസ്ഥാനങ്ങളും നല്‍കിയേക്കും. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നത്.

മുന്നണിയിലെ പാര്‍ട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. കോണ്‍ഗ്രസിന് 16 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ നേടാനായത്. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറന്‍ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്. മന്ത്രിസഭ രൂപീകരണത്തിന് മുന്‍പ് ഹേമന്ത് സോറന്‍ ദില്ലിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം.

Tags