അതിശക്തമായ മഴ: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
ചെന്നൈ:തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന ‘ഫെംഗൽ’ ചുഴലിക്കാറ്റ് അടുത്ത 2-3 ദിവസത്തേക്ക് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ കനത്തതോ മിതമായതോ ആയ മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും കനത്ത ദുരിതം സമ്മാനിച്ചിരിക്കുകയാണ്.