ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത
Nov 29, 2024, 08:02 IST
തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഫെങ്കല്‍ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരൈക്കല്‍ - മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്ചേരിയിലെയും സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.