ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; മരണം 36 കടന്നു, കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിൽ

gujarath flood
gujarath flood

ഗുജറാത്തില്‍ ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ മരണം 36 കടന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കനത്ത മഴയില്‍ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

ദുരന്ത ബാധിത മേഖലയില്‍ നിന്നുള്ള ആളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ തുടരുകയാണ്.അതേസമയം മഴയില്‍ വൈദ്യുതി തടസപ്പെട്ടയിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതേസമയം കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എ ൻപതിലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Tags