തമിഴ്‌നാട്ടിൽ കനത്ത മഴ

rain
rain

ചെന്നൈ : തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

രാമേശ്വരത്തും പാമ്പനിലും നാല് മണിക്കൂറിലേറെയായി മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Tags